നാഷണല്‍ ജോഗ്രാഫിക് ട്രാവലര്‍ മാസിക, നാം കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്ത ഈ കൊച്ചു കേരളത്തില്‍ കാണേണ്ട നിരവധി സ്ഥലങ്ങളുണ്ടെകിലും, അതില്‍ ഏറ്റവും കണ്ടിരിക്കേണ്ട ഒന്നായ കേരള ജലാശയങ്ങളിലൂടെ ഒരു യാത്ര ഒരു പാട് നാളായി വിചാരിക്കുന്നതാണ്. കൊല്ലം-ആലപുഴ ബോട്ട് സര്‍വീസ്ല്‍ ഒരു യാത്രയ്കയാണ് യാത്ര തിരിച്ചത് പക്ഷെ 15 മിനിറ്റ് താമസിച്ചതിനാല്‍ ബോട്ട് പോയിപോയിരുന്നു ! ഇനിയെന്താണ് വഴി എന്ന് ശങ്കിച്ച് നിന്നപ്പോളാണ്‌ ആ ബോര്‍ഡ്‌ കണ്ണില്‍ പെട്ടത്. കൊല്ലം-സംബ്രനികൊടി ബോട്ട് സര്‍വീസ് ആയിരുന്നു. 11  മണിക്ക് പുറപ്പെടുന്ന കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറെഷന്റെ ഒരു യാത്ര ബോട്ട് ആയിരുന്നു അത്. 11 മണിക്ക് പുറപ്പെട്ടു 12 മണിക്ക് സംബ്രനികൊടി 15  മിനിറ്റ് ഇടവേളക്കുശേഷം തിരിച്ചു യാത്ര തിരിക്കും. വളരെ സൌകര്യ പ്രദമായ ഒരു യാത്ര ആയി തോന്നി.

ബോട്ട്, ബോട്ട് യാര്‍ഡില്‍ തന്നെ ഉണ്ടായിരുന്നു. വളരെ കുറച്ചു ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സഞ്ചാരികളെ കത്ത് വിനോദ നൌകകള്‍ തീരത്ത് നിറയെ സ്ഥാനം പിടിച്ചിരിക്കുന്നു. പല വലുപ്പത്തിലുള്ള ഹൌസ് ബോട്ട്കള്‍…. നിറയെ സഞ്ചാരികളുമായി ഒരു ഹൌസ് ബോട്ട് ഞങളുടെ മുംബില്ലുടെ കടന്നു പോയി.

കൃത്യം 11 മണിക്ക് തന്നെ യാത്ര ബോട്ട് പുറപ്പെട്ടു. വിവിധ ബോട്ട് ജെട്ടികളില്‍ നിന്ന് നാട്ടുകാരായ കുറച്ചു പേര്‍ കയറി. ചീന വലകളും, ഹൌസ് ബോടുകളും, നാടന്‍ തോണിയിലെ മിന്പിടുത്തകരും, കാഴ്ചക്ക് വിരുന്നെകി.

കേര വൃക്ഷങ്ങളും, മത്സ്യ ബന്ധന നൌകകളും, ജല പക്ഷികളും എല്ലാം ചേര്‍ന്ന മനോഹരമായ ഒരു ചിത്രം മുന്നല്‍ തുറന്നിട്ടതുപോലെ ! 12 മണിക്ക് യാത്ര സംബ്രനികൊടിയില്‍ അവസാനിച്ചു. ടിക്കറ്റ്‌ ചാര്‍ജ് വെറും 3 രൂപ (2012 ലെ നിരക്ക്). ഇവിടെ 15 മിനിറ്റ് സമയം ഉണ്ട്. ഒരു നടന്‍ ചായക്കടയിലേക്ക് കണ്ടക്ടര്‍ ഉം സ്രാങ്കും, സഹായികളും ചായകുടിക്കാന്‍ പോയി. ആ ചെറിയ കുന്നില്‍ നിന്നാല്‍ അഷ്ടമുടി കായലിന്റെ ഒരു നല്ല രൂപം കിട്ടും. അവിടെവെടെ യായി ചെറിയ പച്ചതുരതുകളും അതുനു മുകളിലെ രാജാക്കന്മാരായി കൊക്കുകളും നല്ല ഒരു കാഴ്ചയായി. പേരില്‍ മാത്രം പാര്‍ക്ക്‌ ആയി ഒരു പാര്‍ക്ക്‌ ഉം ആ കുന്നിലുണ്ട്. മനോഹരമായ ഒരു ബോട്ട് യാര്‍ഡ്‌ ഉല്ഖടനവും കത്ത് കഴിയുന്നു.

15 മിനിറ്റ് നു ശേഷം ഏതാനും പുത്യ യാത്രക്കാരും, പിന്നെ ഞങ്ങളുമയി ആ ബോട്ട് ആ തീരം വിട്ടു. വഴിക്കെവിടെ നിന്നോ രണ്ടു വിദേശികളും ആ ബോട്ടില്‍ കയറികൂടി. ബോട്ട് കേറാന്‍ നേരം ഉള്ള അവരുടെ ഒരു പരിഫ്രമം ഒന്ന് കാണേണ്ടതായിരുന്നു !

യാത്രമാര്‍ഗം

കൊല്ലം ബസ്‌ സ്റ്റാന്റ്നു മുന്നിലാണ് ബോട്ട് യാര്‍ഡ്‌.. ഹൌസ് ബോട്ട്കളും, സ്റ്റേറ്റ് വാട്ടര്‍ ടെപര്‍ത്മെന്റ്റ്‌ ബോട്ട്കളും പുറപ്പെടുന്നത് ഇവിടെ നിന്നാണ്. കൊല്ലം -തിരുവനന്തപുരത്തു നിന്നും 71km അകലെയാണ്. NH47 കടന്നു പോക്കുനത് കൊല്ലം വഴിയാണ്.

ഈ യാത്രയുടെ ഹൈ ഡഫനിഷൻ വീഡിയോ ചിത്രം  കാണുന്നതിന് ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക:  http://www.youtube.com/desadanam

Desadanam

അതിവേഗം വളന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ലോകത്തെ ഒരു സ്വതന്ത്ര മാസികയാണ് ദേശാടനം. വ്യത്യസ്ഥങ്ങളായ വിഷയങ്ങളിൽ അതുല്യമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു ദേശാടനം ഓൺലൈൻ ചാനൽ.

സാമ്യമുള്ളവ

Leave a Reply

Your email address will not be published. Required fields are marked *