ദേശാടനത്തെപ്പറ്റി…

അതിവേഗം വളന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ലോകത്തെ ഒരു സ്വതന്ത്ര മാസികയാണ് ദേശാടനം. വ്യത്യസ്ഥങ്ങളായ വിഷയങ്ങളിൽ അതുല്യമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു ദേശാടനം ഓൺലൈൻ ചാനൽ.

യാത്ര

യാത്രകള്‍ക്ക്  ഒരു പുതിയമാനം നല്‍കുകയാണ് ദേശാടനത്തിലൂടെ. ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില നല്ല ഏടുകള്‍ എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ, കാവിലെ പൂരം മുതല്‍ കാനന യാത്രകള്‍ വരെ നമ്മുക്കു പങ്കു വയ്ക്കാനുണ്ട്. അത്തരം ചില യാത്രകള്‍ പങ്കുവെക്കുകയാണിവിടെ. പോയി കാണേണ്ട സ്ഥലങ്ങള്‍, നമ്മുടെ ചുറ്റും നാം കാണാതെ പോകുന്ന കാഴ്ച്ചകള്‍, നാം ദിനവും കണ്ടു നമ്മൾക്ക് മാത്രം പുതുമ നഷ്ടപെട്ട എത്രയോ കാഴ്ച്ചകള്‍! കാഴ്ചകള്‍ ഒരിക്കലും അവസാനിക്കുന്നില്ല, കാഴ്ചക്കാരും. സദസ്സ് മാറിക്കൊണ്ടിരിക്കുന്നു സദസ്യരും!

നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ എത്ര ദൂരങ്ങള്‍ താണ്ടുന്നു, എത്ര വ്യത്യസ്തമായ ജനപദങ്ങള്‍ പിന്നിടുന്നു, എത്ര വ്യത്യസ്തമായ പക്ഷി മൃഗാദികളെ കാണുന്നു, എത്ര വിശേഷങ്ങളായ രുചികൂട്ടുകള്‍ അനുഭവിക്കുന്നു, അനിര്‍വചനീയങ്ങളായ എത്ര ചുറ്റുപാടുകളില്‍ നാം കഴിയിന്നു, സുഖമുള്ള എത്ര തണുപ്പും, ഉരുക്കുന്ന എത്ര വെയിലും, കിടുങ്ങുന്ന എത്ര മഴയും നാം നടന്നു കയറിയിരീക്കുന്നു ! എല്ലാം വിഷമങ്ങളും പിന്നീടു സുഖമുള്ള ഓര്‍മകളാണ്. അതുപോലെയുള്ള ഒരു ഓര്‍മ ചെപ്പാണ് ഈ ദേശാടനവും. നമ്മള്‍ കണ്ട അവസ്മരണീയ ദ്യശ്യങ്ങളും, പ്രദേശങ്ങളു, കണ്ട ജീവജാലങ്ങളും മറ്റുള്ളവര്‍ക് പുതുമ ആയിരക്കും,  അതു പോലെ തന്നെയാണ് അവരുടെ അനുഭവങ്ങളും, കാഴ്ചകളും നമ്മുക്കു പുതിയവ ആയിരിക്കും. നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ, അല്ലെങ്കില്‍ ഒരല്പം അകലെയായി അധികം ആയാസമില്ലാതെ കടന്നു ചെന്നു കാണുവാന്‍ പറ്റിയ എത്രയോ  കാഴ്ചകളുണ്ടു, മുഹൂര്‍ത്തങ്ങള്‍ ഉണ്ട്, സംഭവങ്ങള്‍ ഉണ്ട്. അതിനായി ഒരു  മുഴുനീള  യാത്ര പരിപാടി പ്ലാന്‍ ചെയ്യേണ്ട. ന്നമ്മുടെ യാത്രയില്‍ അല്‍പ സമയം അതിനായി കണ്ടെത്തിയാല്‍ മതി.അതി വിശാലമായ മടുപ്പിക്കുന്ന വലിയ യാത്രകള്‍ ചെയ്യാതെ, ലഭ്യമായ സമയം ഉപയോഗപ്പെടുത്തി, സ്ഥലങ്ങലും, കാഴ്ചകളും ആസ്വദിക്കുകയും അത് മറ്റുള്ളവരിലേക്ക് പകരുകയുമാണ് ദേശാടനത്തിലൂടെ….

അഭിപ്രായമെഴുതുന്നവര്‍ക്ക്

അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം രേഖപെടുത്താന്‍. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.

മലയാളസന്ദേശം ; ഇവിടെ ക്ലിക്ക് ചെയ്താല്‍ ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ എന്ന പുതിയ പേജ് തുറന്നുവരും. അവിടെ മംഗ്‌ളീഷിൽ ടൈപ്പ് ചെയ്ത് കോപ്പി (Ctrl+C), പേസ്റ്റ്(Ctrl+V) ചെയ്താല്‍ മതി.നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇങ്ങനെ രേഖപെടുത്താം.