ഞാൻ ആദ്യം പൊന്മുടി പോയത് 2014 നായിരുന്നു. പ്ലാൻ ചെയ്യാത്ത യാത്രയായിരുന്നു അത്. ഒരിക്കൽ തിരുവനന്തപുരത്തു പോയപ്പോൾ കണ്ണിലുടക്കിയത് ഒരു ksrtc ബസിന്റെ ബോർഡ് ആണ്. പൊന്മുടി ! പിന്നൊന്നും ആലോചിച്ചില്ല കേറിയിരുന്നു. എപ്പോളാണ് തിരിച്ചുള്ള വണ്ടി കിട്ടുകയെന്ന കണ്ടക്‌ടോരോട് ചോദിച്ചപ്പോൾ പൊന്മുടിയിൽ 10 മിനുട്ടു വെയ്റ്റിംഗ് ടൈം കഴിഞ്ഞാൽ തിരിച്ചു പോരുമെന്നു പറഞ്ഞു. പിന്നൊന്നും നോക്കെല്ലാ എടുത്തു പൊന്മുടിക്കൊരു ടിക്കറ്റ്. കോടമഞ്ഞിലൂടെ ട്രാൻസ്‌പോർട് പറപറന്നു. അവരെന്നും പോന്നോണ്ടാവും ഒരു കൂസലുമില്ല. പല വളവിലും കോടമഞ്ഞു ഒളിച്ചിരിക്കുകയാണ്. കോട മാറുമ്പോൾ അഗാധ ഗർത്തങ്ങളാണ് മിഴികളെ എതിരേൽക്കുന്നതു.
ട്രാൻസ്‌പോർട് അനായാസം ഓടി പൊന്മുടിയുടെ നെറുകയിൽ തൊട്ടു. അവിടെ ഒരു വിശ്രമ മന്ദിരവും ഇൻഫർമേഷൻ സെന്റർ ഉം ഉണ്ട്, 10 മിനിറ്റ് ചുറ്റി നടന്നു , ഒരു ചായയും കുടിച്ചു ആ ബസിൽ തന്നെ തിരിച്ചു പൊന്നു. കണ്ടകരോട് കുശലം പറഞ്ഞപ്പോൾ അയാളുടെ മൊബൈലിൽ അയാൾ പകർത്തിയ ചിത്രദശലഭങ്ങളുടേ ശേഖരം കണ്ടു വിസ്മയിച്ചുപോയി. 130 ഓളം ഇനങ്ങളിലുള്ള ശലഭങ്ങൾ. പൊന്മുടി ഒരു വിസ്മയമാണ്, കാഴ്ചകളുടെ വിസ്മയം!