ജൈന കാശി എന്നറിയിപ്പെടുന്ന മൂഡബിദ്രി മംഗലാപുരത്തു നിന്നു 37km അകലെയുള്ള, ദക്ഷിണ കർണാടകയിലെ ഒരു ഗ്രാമമാണ്. ധാരാളം മുളകളുള്ള സ്ഥലമായിരുന്നത്രേ മൂഡബിദ്രി. “മൂടു, ബിദ്രു” എന്നീ വാക്കുകളിൽ നിന്നത്രേ മൂഡബിദ്രി ഉണ്ടായതു. “മൂടു” എന്നാൽ കിഴക്ക് എന്നും “ബിദ്രു” എന്നാൽ മുള എന്നുമാണ് അർത്ഥം. മുടവൻപുര എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.