ദക്ഷിണ കേരളത്തിലെ ആനപ്രേമികള്‍ക്ക് പ്രീയപ്പെട്ട ഒരു ഉത്സവം ആണ് ആനയടി ഗജമേള. അനക ളുടെ എണ്ണം കൊണ്ടും, അലങ്കാരങ്ങള്‍ കൊണ്ടും സവിശേഷമായ ഒരു ഉത്സവം ആണിത്.

ശൂരനാട് വടക്ക് ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിലെ എഴുപതോളം ഗജവീരന്‍മാര്‍ അണിനിരന്ന ഒരു ഗജമേള ആരെയും ആകര്‍ഷിക്കും. ഗജമേളക്ക് മുന്പ് വാദ്യമേളങ്ങളുടെ അകബടിയോടെ ഒരു യാത്രയ്ക് ശേഷമാണു വിശാലമായ വയലില്‍ അണിനിരക്കുന്നത്. ഒപ്പം വര്‍ണാഭമായ കെട്ടുകാഴ്ച്ചകളും ഉണ്ടാവും.

ഉച്ചയ്ക്ക് 2 മണിയോടെ തുടങ്ങുന്ന ഗ്രാമപ്രദിക്ഷ്ണത്തോടെയാണ് ഗജമേളയുടെ തുടക്കം. നെറ്റിപട്ടം കെട്ടിയ ഗജവീരന്‍ മാരുടെയും , വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ, ദേവര്‍ ഗ്രാമ പ്രദിക്ഷണം നടത്തും.

സംഗമം ജംഗ്ഷന്‍, പാറ, വയ്യാങ്കര, പുതിയിടം വഴി ഘോഷയത്ര ക്ഷേത്രത്തില്‍ എത്തിച്ചേരും. 4 മണിയോടെ ഗജവീരന്മാര്‍ ക്ഷേത്രത്തിനു സമീപമുള്ള വയലില്‍ അണിനിരക്കും. നൂറില്‍ പരം വാദ്യ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പഞ്ചവാദ്യത്തോടെ ഗജമേള ആരംഭിക്കുകയായി.

Desadanam

അതിവേഗം വളന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ലോകത്തെ ഒരു സ്വതന്ത്ര മാസികയാണ് ദേശാടനം. വ്യത്യസ്ഥങ്ങളായ വിഷയങ്ങളിൽ അതുല്യമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു ദേശാടനം ഓൺലൈൻ ചാനൽ.

സാമ്യമുള്ളവ

Leave a Reply

Your email address will not be published. Required fields are marked *