സോമനാഥ ക്ഷേത്രം
ഗിറിലെ സഫാരി യാത്രക്കിടെയാണ് സോമനാഥ ക്ഷേത്രം സന്ദർശിക്കാൻ അവസരം ലഭിച്ചത്. രാവിലത്തെ സഫാരി കഴിഞ്ഞ് ഞങ്ങൾ ഒരു ഇന്നോവ കാറിൽ സോമനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. 57 കിലോമീറ്റർ ദൂരമുണ്ട് ഗിറിൽ നിന്നും സോമനാഥ ക്ഷേത്രത്തിലേക്ക്. 11.30 യോടെ ഞങ്ങൾ അവിടെ എത്തി. ഒട്ടും തന്നെ തിരക്കില്ലായിരുന്നു, അതിനാൽ ദർശനം നടത്താനും വിശദമായി ക്ഷേത്രം കാണാനും സാധിച്ചു. ചാന്ദ്ര ദേവനായ സോമനാഥൻ സ്വർണ്ണത്തിൽ ഈ ക്ഷേത്രം ആദ്യം നിർമ്മിച്ചു എന്നും, രാവണൻ വെള്ളിയിൽ ഇത് പുനർ നിർമ്മിച്ചുവെന്നും, പിന്നീട് […]

