• Home  
  • ടിപ്പുവിൻറെ വേനൽക്കാല കൊട്ടാരം
- Travel

ടിപ്പുവിൻറെ വേനൽക്കാല കൊട്ടാരം

ഇൻഡോ ഇസ്ലാമിക വസ്തു ശില്പ ശൈലിയിൽ 1791 ടിപ്പു സുൽത്താൻ നിർമിച്ച കൊട്ടാരമാണ് വേനൽക്കാല കൊട്ടാരം . ടിപ്പുവിന്റെ കാലശേഷം 1868 അട്ടാറ കച്ചേരി യിലേക്ക് മാറുന്നത് വരെ ബ്രിട്ടീഷ് ഭരണാധികാരികൾ അവരുടെ സെക്രട്ടേറിയറ്റ് ആയി ഉപയോഗിച്ചു. മുഴുവൻ തേക്ക്‌ തടിയിൽ നിർമ്മിതമായ കൊട്ടാരമാണിത്. ടിപ്പുവിന്റെ സ്വർണ സിംഹാസനത്തിന്റെ ഒരു ചിത്രം ഇവിടെയുണ്ട്. സ്വർണ പാളികളാലും മരതക കല്ലുകളാലും നിർമിതമായ സ്വർണസിംഹാസനം ബ്രിട്ടീഷ്‌കാർ അദ്യേഹത്തിന്റെ കാലശേഷം ഭാഗങ്ങളാക്കി വില്കുകയായിരുന്നു. ബ്രിട്ടീഷു കാരെ തറപറ്റിച്ചാലല്ലാതെ ആ സിംഹസനത്തിൽ ഇരിക്കുകയില്ലെന്നു […]

ഇൻഡോ ഇസ്ലാമിക വസ്തു ശില്പ ശൈലിയിൽ 1791 ടിപ്പു സുൽത്താൻ നിർമിച്ച കൊട്ടാരമാണ് വേനൽക്കാല കൊട്ടാരം . ടിപ്പുവിന്റെ കാലശേഷം 1868 അട്ടാറ കച്ചേരി യിലേക്ക് മാറുന്നത് വരെ ബ്രിട്ടീഷ് ഭരണാധികാരികൾ അവരുടെ സെക്രട്ടേറിയറ്റ് ആയി ഉപയോഗിച്ചു. മുഴുവൻ തേക്ക്‌ തടിയിൽ നിർമ്മിതമായ കൊട്ടാരമാണിത്. ടിപ്പുവിന്റെ സ്വർണ സിംഹാസനത്തിന്റെ ഒരു ചിത്രം ഇവിടെയുണ്ട്. സ്വർണ പാളികളാലും മരതക കല്ലുകളാലും നിർമിതമായ സ്വർണസിംഹാസനം ബ്രിട്ടീഷ്‌കാർ അദ്യേഹത്തിന്റെ കാലശേഷം ഭാഗങ്ങളാക്കി വില്കുകയായിരുന്നു. ബ്രിട്ടീഷു കാരെ തറപറ്റിച്ചാലല്ലാതെ ആ സിംഹസനത്തിൽ ഇരിക്കുകയില്ലെന്നു ടിപ്പു സുൽത്താൻ ശപഥം ചെയ്തിട്ടുണ്ടായിയിരുന്നുവത്രെ !

താഴത്തെനിലെ ടിപ്പുവിന്റെ ഭരണതന്ത്രം അനാവരണം ചെയ്യുന്ന ഒരു പ്രെദർശന ശാലയാണ് ഇപ്പോൾ. ടിപ്പുവിന്റെ വസ്ത്രങ്ങളും കിരീടവും അവിടെ കാണാം. ഹൈദർ അലിക്ക് ഒരു ഗവർണർ നൽകിയ വെള്ളിപ്പാത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1781 A.D യിൽ ഹൈദർ അലി തടി തൂണുകളാലും, കുമ്മായക്കൂട്ടുനാലും നിർമാണം തുടങ്ങിവെച്ച ഇരുനില കൊട്ടാരം നിർമ്മിതി പൂർത്തിയാക്കിയത് 1791 A.D യിൽ ടിപ്പു സുൽത്താനാണ്. തൂണുകളും ചുവരുകളും മുകൾത്തട്ടുമെല്ലാം പൂവിന്റെ ഡിസൈനിൽ ചുവന്ന പ്രതാലത്തിലാണ് നിറം ചെയ്തിരിക്കുന്നതു.

പഴയ ബാംഗ്ലൂർ നഗരത്തിൽ കലാശപാളയം ബസ് സ്റ്റാന്റിനടുത്തു, ബാംഗ്ലൂർ കൊട്ടരമതില്കെട്ടിനുള്ളിൽ ശ്രീ വെങ്കട്ടരമണ ക്ഷേത്രത്തിനടുത്തു സ്ഥിതിചെയ്യുന്നു.

Leave a comment

Your email address will not be published. Required fields are marked *

About Us

മലയാളം ഭാഷയുടെ സമൃദ്ധിയും സംസ്കാരപരമായ പാരമ്പര്യവും പകർന്നു നൽകുന്നതിനായി നമുക്ക് ഏറെ പ്രിയപ്പെട്ട ഈ മാസിക രൂപം കൊണ്ടിരിക്കുന്നു.

Email Us: contact@desadanam.com

Contact: +91 00 00 00 00

ന്യൂസ്‌ലെറ്ററിന് രജിസ്റ്റർ ചെയ്യൂ

ഏറ്റവും പുതിയ ലേഖനങ്ങൾ  ലഭിക്കാനായി  സബ്‌സ്‌ക്രൈബ് ചെയ്യൂ!

Desadanam  @2025. All Rights Reserved.